മാഹിയില്‍ തെരുവുനായ ആക്രമണം; എട്ടു പേര്‍ക്ക് കടിയേറ്റു

മാഹിയില്‍ തെരുവുനായ ആക്രമണം; എട്ടു പേര്‍ക്ക് കടിയേറ്റു

മാഹി: മണ്ടോള, ശ്രീകൃഷ്ണ ക്ഷേത്ര പരിസരങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ടു പേര്‍ക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. അഞ്ച് പേര്‍ മാഹി ആശുപത്രിയിലും മൂന്ന് പേര്‍ തലശ്ശേരി ആശുപത്രിയിലും ചികിത്സ തേടി. ഒരു വിദ്യാര്‍ഥിക്കും ഒരു സ്ത്രീക്കും ആക്രമണത്തില്‍ പരുക്ക് പറ്റിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് നായുടെ കടിയേറ്റത്. നായ്ക്കള്‍ കൂട്ടം ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മണ്ടോള ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. പി.കെ രാമന്‍ മെമ്മോറിയല്‍ സ്‌കൂള്‍, പാറക്കല്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് സ്‌കൂളിലേക്ക് പോവുന്നത്.
വ്യാഴാഴ്ച രാവിലെ പൂഴിത്തലയില്‍ അഴിയൂര്‍ കക്കടവ് സ്വദേശിക്കും നായുടെ കടിയേറ്റിരുന്നു. അധികൃതര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *