കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരേ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്ര കമ്മിറ്റിയംഗം വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ.ബാലനാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബഷീര്‍ പൂവാട്ട്പറമ്പ്, സലീം കോട്ടൂളി, മനോജ് കാരന്തൂര്‍, ശക്തിധര്‍ പനോളി, പി.പി യാസര്‍ അറഫാത്ത്, മൊയ്തീന്‍ കുറ്റിക്കാട്ടൂര്‍, അനസ് അത്തോളി എന്നിവര്‍ സംസാരിച്ചു.