കോഴിക്കോട്: ഇരുചക്ര വാഹനമുടമകള്‍ക്ക് ഫാക്ടറി വിലക്ക് ഹെല്‍മെറ്റ് ലഭിക്കുന്നതിന് ഹെല്‍മെറ്റ് വിപണനമേള നാളെ മുതല്‍ ആരംഭിക്കുമെന്ന് എം.ഐ അഷ്‌റഫ്(പ്രസിഡന്റ് സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍ ടര്‍ട്ടില്‍ ഹെല്‍മെറ്റ് കമ്പനി) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ‘ഹെല്‍മെറ്റ് ധരിക്കൂ-ജീവന്‍ രക്ഷിക്കൂ’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ടര്‍ട്ടില്‍ ഹെല്‍മെറ്റ് കമ്പനി നടത്തുന്ന നാലാമത്തെ പദ്ധതിയാണ് വിപണന മേള. കോഴിക്കോട്ട് ബീച്ചിലുള്ള കമ്പനി ഷോറൂമായ ഇറ്റാലിക്ക ട്രേഡിങ് കമ്പനിയിലാണ് മേള (കോഴിക്കോട് വലിയങ്ങാടിയിലുള്ള ഖലീഫ മസ്ജിദിന് സമീപം, ഫോണ്‍: 9349110915, 8086661603). ആവശ്യക്കാര്‍ക്ക് ഷോറൂമില്‍ വന്ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് മണിവരെ ഹെല്‍മെറ്റ് വാങ്ങാന്‍ സൗകര്യത്തിന് പ്രത്യേകം കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 മുതല്‍ 30വരെ നീണ്ടുനില്‍ക്കുന്ന വിപണനമേളയില്‍ (ഞായര്‍ ഒഴികെ) മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാവുന്ന ഐ.എസ്.ഐ, ഐ.എസ്.ഒമാര്‍ക്കുള്ള 22ലധികം മോഡലുകളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. മുതിര്‍ന്ന ഭിന്നശേഷിക്കാരന്‍ എസ്.അബ്ദുല്‍ റസാക്കിന് ടര്‍ട്ടില്‍ ഹെല്‍മെറ്റ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത ഹെല്‍മെറ്റും ഫെയ്‌സ് ഷീല്‍ഡും മൂന്നുമാസം ഇന്ധനം നിറയ്ക്കാനുള്ള തുകയും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയര്‍ സി.ഇ ചാക്കുണ്ണി കൈമാറിയിട്ടുണ്ട്.
19-09-2019ല്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലെ ചടങ്ങില്‍വച്ച് ടൂവീലറില്‍ സുരക്ഷിതമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന് തിരഞ്ഞെടുത്ത അര്‍ഹരായവര്‍ക്ക് സൗജന്യമായ ഹെല്‍മെറ്റ് വിതരണം നടത്തിയിട്ടുണ്ട്. കടലുണ്ടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തറയില്‍ രതീഷിന് ഹെല്‍മെറ്റും ക്യാഷ് അവാര്‍ഡും സ്വര്‍ണനാണയവും നല്‍കി കമ്പനി ആദരിക്കുകയും വെള്ളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത എന്നീ ഫയര്‍സ്റ്റേഷനുകളില്‍ ടര്‍ട്ടില്‍ കമ്പനിയുടെ ഫെയ്‌സ് ഷീല്‍ഡുകള്‍, ടോര്‍ച്ച് എന്നിവ അഗ്നിശമന സേനാംഗങ്ങള്‍ക്ക് വിതരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഷെവ.സി.ഇ ചാക്കുണ്ണി, എം.എന്‍ ഉല്ലാസന്‍ (ജന. സെക്രട്ടറി, സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), സി.കെ ബാബു (ട്രഷറര്‍), ബിജോയ് ഭരതന്‍(മാനേജര്‍, ടര്‍ട്ടില്‍ ഹെല്‍മെറ്റ് കമ്പനി-ഡല്‍ഹി) എന്നിവരും സംബന്ധിച്ചു.