കോഴിക്കോട്: കേരള ദളിത് ഫെഡറേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി.ടി ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ കോഴിക്കോട് അനുശോചന യോഗം നടത്തി. പി.ടിയെ നയിച്ചത് അംബേദ്കര്‍ – ഗാന്ധിജി സമ്മിശ്ര ധാരയാണെന്നും അതിന്റെ മഹത്വത്തിന് മാതൃകയാണ് അദ്ദേഹത്തിന്റെ പൊതുജീവിതമെന്നും അനുശോചന യോഗം ഉദ്ഘാടനം ചെയ്ത ജെ.എസ് അടൂര്‍ പറഞ്ഞു.
കെ.വി സുബ്രഹ്മണ്യന് അധ്യക്ഷന്‍ ആയിരുന്നു. ദേവദാസ് കുതിരാടം സ്വാഗതം പറഞ്ഞു. ബാജി ജോസഫ്, സതീഷ് പാറന്നൂര്‍, പി.രാധാകൃഷ്ണന്, ആസിഫ് കുന്നത്ത്, എം.കെ കണ്ണന്, എന്‍.കെ ശ്രീമതി, സി.കെ രാമന് കുട്ടി, ഇ.പി കാര്‍ത്യാനി, ശാരദ ബേപ്പൂര്‍ തുടങ്ങി നിരവധി പേര് സംസാരിച്ചു.