പത്താം ക്ലാസ് വിദ്യാര്‍ഥിയെ യുവാവും സംഘവും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

പത്താം ക്ലാസ് വിദ്യാര്‍ഥിയെ യുവാവും സംഘവും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

വിശാഖപട്ടണം: പത്താംക്ലാസ് വിദ്യാര്‍ഥിയെ യുവാവും സുഹൃത്തുക്കളും പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ ബപാട്‌ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അമര്‍നാഥ് എന്ന പതിനഞ്ചു വയസ്സുകാരന്റെ ദേഹത്ത് പെട്രോളൊഴിച്ച് അക്രമികള്‍ തീകൊളുത്തുകയായിരുന്നു.

പരിക്കേറ്റ വിദ്യാര്‍ഥിയെ പ്രദേശ വാസികള്‍ ആശുപത്രിയെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തന്നെ ആക്രമിച്ചവരില്‍ മൂന്ന് പേരുടെ പേരുകള്‍ വിദ്യാര്‍ഥി വെളിപ്പെടുത്തി. വെങ്കിടേശ്വര റെഡ്ഢി എന്നയാള്‍ സുഹൃത്തുക്കളെയും കൂട്ടിവന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. ആക്രമികള്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

അമര്‍നാഥിന്റെ മൂത്ത സഹോദരിയെ അക്രമികളിലൊരാളായ വെങ്കിടേശ്വര റെഡ്ഢി എന്ന ഇരുപത്തൊന്നുകാരന്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. സ്‌കൂളില്‍ പോയ് വരുമ്പോള്‍ സ്ഥിരം ശല്യം ചെയ്യുമായിരുന്നു. ഇത് അമര്‍നാഥും കുടുംബവും ചോദ്യം ചെയ്തിരുന്നു. വെങ്കിടേശ്വരയുടെ രക്ഷിതാക്കളെ വിളിച്ചുകൂട്ടിയും ഇതുസംബന്ധിച്ച് താക്കീതു നല്‍കി.

ഇതിന്റെ പകപോക്കുന്നതിനായാണ് അമര്‍നാഥിനെ വെങ്കിടേശ്വര റെഡ്ഢിയും സംഘവും ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ പ്രദേശ വാസികള്‍ അമര്‍നാഥിനെ ആശുപത്രിയെലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ കൊലപാതകം, പോക്സോ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്തു. അമര്‍നാഥിന്റെ സഹോദരിക്ക് തിരെയുള്ള ആക്രമണത്തിലാണ് പോക്‌സോ കേസ്. കേസിലെ മറ്റു പ്രതികളുടെ പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *