തലശ്ശേരി: നവലോക ക്രമത്തില്‍ മുഅല്ലിം സമൂഹം ആര്‍ജിക്കേണ്ട വികാസത്തെ ആസ്പദമാക്കി നടന്ന തലശ്ശേരി മേഖല മുഅല്ലിം സമ്മേളനം ചിറക്കര നൂറുല്‍ ഹുദാ മദ്‌റസയില്‍ കെ.എം.ജെ സ്റ്റേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫസര്‍ യു.സി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. റഫീഖ് അഹ്‌സനി പ്രാര്‍ത്ഥന നടത്തി. തലശ്ശേരി, ധര്‍മ്മടം, ന്യൂ മാഹി റെയ്ഞ്ചുകളില്‍ നിന്നായി 100 ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു. അധ്യാപകന്റെ ആത്മീയ ലോകം, കുട്ടികളും അവകാശങ്ങളും എന്നീ രണ്ട് ക്ലാസുകള്‍ക്ക് എസ്.എം.ജെ സ്റ്റേറ്റ് സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം എസ്.ജെ.എം ട്യൂട്ടര്‍ അബ്ദുല്‍ ഗഫൂര്‍ സഖാഫി വിളയില്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം കണ്‍വീനര്‍ മുഹമ്മദ് ശമീര്‍ സഖാഫി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ അബ്ദുസ്സത്താര്‍ സഖാഫി അധ്യക്ഷനായി. ബഷീര്‍ സഖാഫി, ഉമര്‍ സഖാഫി നാഹിദ് അമാനി, അബ്ദുല്‍ അസീസ് മള്ഹരി ടി.പി അബ്ദുള്ള, മുഹമ്മദ് നൗഫല്‍ പയേരി. തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സഅദുല്ല സഖാഫി നേതൃത്വം നല്‍കി. സ്വാഗത സംഘം കണ്‍വീനര്‍ മുഹമ്മദ് ശമീര്‍ സഖാഫി സ്വാഗതവും കോര്‍ഡിനേറ്റര്‍ യഅ്ഖൂബ് സഅദി നന്ദിയും പറഞ്ഞു.