തലശ്ശേരി: ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാഷനല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ കരനെല്‍ കൃഷിക്ക് തുടക്കമായി. ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് സി.വി. സുമജന്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. വളന്റിയര്‍മാര്‍ക്ക് നെല്‍കൃഷിയെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് പി.എം. സജിത അധ്യക്ഷത വഹിച്ചു. പി.എ.സി മെമ്പര്‍ രശ്മി, ഡോ.പ്രശാന്ത്, പ്രോഗ്രാം ഓഫിസര്‍ റീജ എന്നിവര്‍ നേതൃത്വം നല്‍കി. നെല്‍കൃഷിയുടെ മഹത്വത്തെക്കുറിച്ചും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന ആപത്തുകളെക്കുറിച്ചും സുമജന്‍ വളന്റിയര്‍മാരെ ബോധവാന്മാരാക്കി.