കോഴിക്കോട്: ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയുടെ 2022-23 സാമ്പത്തിക വാര്‍ഷത്തെ 31.03.2023ന് അവസാനിച്ച നാലാംപാദത്തിന്റെ യോഗം മലബാര്‍ പാലസില്‍വച്ച് നടന്നു. ജില്ലാകലക്ടര്‍ എ.ഗീത ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. റീജ്യണല്‍ ഹെഡ് ഡോ. ടോംസ് വര്‍ഗീസ് (കനറാബാങ്ക്) അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി.
2022-23 സാമ്പത്തികവര്‍ഷത്തിലെ 31.03.2023ന് അവസാനിച്ച നാലാംപാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ മൊത്തം നിക്ഷേപം 60099 കോടി രൂപയും വായ്പ 49714 കോടി രൂപയുമാണ്. ജില്ലയുടെ വായ്പ നിക്ഷേപ അനുപാതം 83% ആണ്. ജില്ലയിലെ ബാങ്കുകള്‍ കാര്‍ഷിക വായ്പായിനത്തില്‍ 9797 കോടി രൂപയും ചെറുകിട-ഇടത്തരം വ്യവസായ കച്ചവട വിഭാഗത്തില്‍ 3725 കോടി രൂപയും വായ്പയായി അനുവദിച്ചു.
മൊത്തം മുന്‍ഗണനാ വിഭാഗത്തില്‍ 14297 കോടി രൂപ വിവിധ വായ്പാ വിഭാഗത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദം അവസാനിക്കുമ്പോള്‍ വായ്പയായി നല്‍കി. റിസര്‍വ്ബാങ്ക് പ്രതിനിധി രജ്ജിത്ത്, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. കോഴിക്കോട് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ മുരളിധരന്‍ ടി.എം സ്വാഗതവും കോഴിക്കോട് ലീഡ് ബാങ്ക് അജയ്‌മോഹന്‍ നന്ദിയും പറഞ്ഞു.