രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാളിനെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
”യശസ്വി ജയ്‌സ്വാള്‍ ഐപിഎല്‍ മാത്രമല്ല നന്നായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചറിയും ട്രിപ്പിള്‍ സെഞ്ചറിയും നേടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലും ഡബിള്‍ സെഞ്ചറി നേടി. അതുകൊണ്ടാണു ജയ്‌സ്വാളിനെ മൂന്നു ഫോര്‍മാറ്റുകളിലും കളിപ്പിക്കണമെന്നു ഞാന്‍ പറയുന്നത്.” ഗംഭീര്‍ പറഞ്ഞു.
ബംഗ്ലദേശ് എ ടീമിനെതിരായ പരമ്പരയില്‍ ഇന്ത്യ എ ടീമിനു വേണ്ടി യുവതാരം സെഞ്ചറി നേടിയിരുന്നു. ഇറാനി കപ്പിലാണ് താരം ട്രിപ്പിള്‍ സെഞ്ചറി സ്വന്തമാക്കിയത്.
ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച യുവതാരമാണ് ജയ്‌സ്വാള്‍. 14 മത്സരങ്ങളില്‍ നിന്ന് 625 റണ്‍സാണ് അദ്ദേഹം നേടിയത്. ഐപിഎല്‍ സീസണില്‍ ഒരു സെഞ്ചറിയും അഞ്ച് അര്‍ധ സെഞ്ചറികളും ജയ്‌സ്വാള്‍ നേടി. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ യശസ്വി ജയ്‌സ്വാളിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്.