ജമ്മു കശ്മീരില്‍ പോലിസും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ പോലിസും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അഞ്ച് ഭീകരരെ വധിച്ചു. കുപ്‌വാര ജില്ലയില്‍ സൈന്യവും പോലിസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടത്. ജില്ലയിലെ നിയന്ത്രണരേഖക്കടുത്ത് ജുമാഗുണ്ട് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ സോണ്‍ പോലിസ് പറയുന്നു.

രണ്ട് എ.കെ 47, നാല് മാഗസിനുകള്‍, 48 വെടിയുണ്ടകള്‍, നാല് ഹാന്‍ഡ് ഗ്രനേഡുകള്‍, സിഗരറ്റ് പാക്കുകള്‍ എന്നിവ സൈന്യം കണ്ടെടുത്തു.

ജൂണ്‍ 13ന് കുപ്‌വാര ജില്ലയിലെ ഡോബനാര്‍ മച്ചല്‍ പ്രദേശത്ത് സൈന്യത്തിന്റെയും കുപ്‌വാര പോലിസിന്റെയും സംയുക്ത ഓപറേഷനില്‍ രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *