കുളിമുറിയില്‍ തളര്‍ച്ചയോ വീഴ്ചയോ ഉണ്ടാകുന്നതിന് എന്താണ് കാരണം? കുളിയുടെ ശരിയായ നടപടിക്രമം എങ്ങനെ?

കുളിമുറിയില്‍ തളര്‍ച്ചയോ വീഴ്ചയോ ഉണ്ടാകുന്നതിന് എന്താണ് കാരണം? കുളിയുടെ ശരിയായ നടപടിക്രമം എങ്ങനെ?

കുളിമുറിയില്‍ വീണു പക്ഷാഘാതം വരുന്നവരെ കുറിച്ച് നമ്മള്‍ ഇടക്കിടെ കേള്‍ക്കാറുണ്ട്. എന്തുകൊണ്ടാണ് അവര്‍ മറ്റെവിടെയെങ്കിലും വീണതായി നമ്മള്‍ കേള്‍ക്കാത്തത്?

ആരോഗ്യകരമായ ഒരു ജീവിതശൈലി കോഴ്സില്‍ വെച്ച് ഒരു നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രൊഫസര്‍ ഉപദേശിച്ച കാര്യങ്ങളാണ് ചുവടെ

  •  കുളിക്കുമ്പോള്‍ (മുടി കഴുകിയാലും) തല ആദ്യം കഴുകരുത്.
  •  ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വെള്ളമൊഴിച്ച ശേഷമേ തല നനയ്ക്കാവൂ. തലയിലൂടെ ആദ്യമേ വെള്ളമൊഴിച്ചാല്‍, തല ചൂടാക്കാന്‍ വേണ്ടി അവിടേക്ക് രക്തം ഒഴുകും.

തെറ്റായ ഈ കുളിക്കല്‍ രീതിയാണ് ആളുകള്‍ പലപ്പോഴും കുളിമുറിയില്‍ പെട്ടന്ന് വീഴുന്നതിന് കാരണമായിത്തീരുന്നത്. അത് പലപ്പോഴും സ്‌ട്രോക്കിന് കാരണമാകുന്നു. അല്ലെങ്കില്‍ മൈഗ്രേന്‍ ഉണ്ടാക്കുന്നു.

കുളിയുടെ ശരിയായ നടപടിക്രമം

  • പാദത്തിന്റെ അടിയില്‍ നിന്ന് നനവ് ആരംഭിക്കുക. താഴെ കാലുകളിലേക്കും തുടയിലേക്കും വയറിലേക്കും പിന്നെ തോളിലേക്കും പുരോഗമിക്കുക. ഈ സമയത്ത്, 5-10 സെക്കന്‍ഡ് താല്‍ക്കാലികമായി നിര്‍ത്തുക. ശരീരത്തില്‍ നിന്ന് നീരാവിയായി ചുടുവായു ഒഴിഞ്ഞു പോകുന്നത് പോലെയുള്ള ഒരു തോന്നല്‍ അനുഭവപ്പെടാം; ഇനി പതിവുപോലെ കുളിക്കുന്നത് തുടരുക.

 

ലോജിക്ക്

ഒരു ഗ്ലാസില്‍ ചൂടുവെള്ളം നിറയ്ക്കുകയും പെട്ടെന്ന് അതൊഴിവാക്കി തണുത്ത വെള്ളം നിറയ്ക്കുകയും ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു? ഗ്ലാസ് പൊട്ടുന്നു!

അപ്പോള്‍, മനുഷ്യശരീരത്തെ സംബന്ധിച്ച്, ഇവിടെ എന്താണ് സംഭവിക്കുന്നത്?
ശരീരത്തിന്റെ താപനില വെള്ളത്തേക്കാള്‍ വളരെ കൂടുതലാണ്. വിയര്‍ത്തിരിക്കുമ്പോള്‍ അത് പിന്നെയും കൂടുന്നു. വെള്ളം വളരെ തണുത്തതുമാണ്.

പെട്ടെന്ന് തലയില്‍ തണുത്ത വെള്ളം ഒഴിക്കുമ്പോള്‍ തലയിലെ ചൂട് നിലനിര്‍ത്താന്‍ വേണ്ടി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് രക്തം ശക്തിയോടെ തലയിലേക്ക് പമ്പ് ചെയ്യപ്പെടുന്ന ഒരു ശരീര ധര്‍മ്മം പാലിക്കപ്പെടുന്നു. അപ്രതീക്ഷിതമായ ഈ കുത്തൊഴുക്കില്‍ ഞെരമ്പുകള്‍ക്ക് വേണ്ടത്ര വികാസമില്ലാത്ത ഇടങ്ങളില്‍ പെട്ടെന്ന് പൊട്ടാനുള്ള ചാന്‍സ് ഏറെയാണ്. അങ്ങനെ വരുമ്പോഴാണ് പക്ഷാഘാതത്തിന് കാരണമായിത്തീരുന്ന ഞെരമ്പിന്റെ പൊട്ടലും, വീഴ്ചയും ഉണ്ടാകുന്നത്.

ടിപ്‌സ്

  • ഈ കുളിക്കുന്ന രീതി എല്ലാവര്‍ക്കും എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമാണ്. പ്രത്യേകിച്ച് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ മൈഗ്രെയ്ന്‍/തലവേദന എന്നിവയുള്ളവര്‍ക്ക്.
  • കുളിക്കുന്നതിന് തൊട്ട് മുമ്പ് ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *