ഐ.ടി.ഐ. കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

ഐ.ടി.ഐ. കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

മാഹി: ഈസ്റ്റ് പള്ളൂരിലെ രാജീവ്ഗാന്ധി ഗവ.ഐ.ടി.ഐയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് ദ്വിവത്സര ഐ.ടി.ഐ. കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്മാന്‍ (സിവില്‍) കോഴ്‌സുകളിലേക്കാണ് പ്രവേശനം. അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ 30 വരെ http://www.centacpuducherry.in or https://labour.py.gov.in എന്ന വെബ് സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. എസ്.എസ്.എല്‍.സി പാസ്സായവരും 14 വയസ്സ് പൂര്‍ത്തിയായവരുമായിരിക്കണം അപേക്ഷകര്‍. പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ചതിന് ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുന്നതാണെന്ന് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ പി.ടി.കെ അനൂപ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9495744339 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സ്‌കോളര്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ ടൂര്‍, യൂനിഫോം, മിഡ് ഡേ മീല്‍, തൊഴില്‍ മേള, അപ്രന്റിസ് ഷിപ്പ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണെന്ന് ശ്രീകുമാര്‍ ഭാനു, പി.സജീവന്‍ എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *