കോഴിക്കോട്: ഇന്ത്യാ മുസിരിസ് & ഹെറിറ്റേജ് സെന്റര്‍, ഗള്‍ഫ് ചാപ്റ്റര്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നവ രചയിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നല്‍കുന്ന കെ.എം സീതി സാഹിബ് പ്രവാസി മിത്രം’കവിതാ പുരസ്‌കാരം അബ്ദുള്ളക്കുട്ടി ചേറ്റുവയുടെ പ്രഥമ കവിതാസമാഹാരം ‘കൈത്തിരിവെട്ടം’ കരസ്ഥമാക്കി.
മാധ്യമ പ്രവര്‍ത്തകനും ജൂറി ചെയര്‍മാനുമായ സി.വി.എം വാണിമേല്‍, എഴുത്തുകാരനും ഹൈക്കോടതി അഭിഭാഷകനുമായ ജയരാജ് തോമസ്, കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ഷീല പോള്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് കെ.ജി ഉണ്ണികൃഷ്ണന്‍, അനുഷ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പൊന്നാടയും കീര്‍ത്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കോ -ഓര്‍ഡിനേറ്റര്‍
സി.എ ഹബീബ് അറിയിച്ചു.
ഖത്തറിലെ ഇന്റര്‍നാഷണല്‍ ബ്രിട്ടീഷ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. ഷാമില അഹമ്മദ് നമ്പൂരി മഠത്തിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഐ.എം.എച്ച്.സി പ്രവാസി മിത്രം മൗലാന അബുല്‍ കലാം ആസാദ് പുരസ്‌കാരം.