കോഴിക്കോട്: സംസ്ഥാനത്ത് ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 1000 ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ.എസ്.വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 250 ഹോര്‍ട്ടി സ്‌റ്റോറുകള്‍ ഓണത്തിന് മുമ്പായി ആരംഭിക്കും. കോഴിക്കോട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ 20 സ്‌റ്റോറുകള്‍ ആരംഭിക്കും. ഭക്ഷ്യയോഗ്യമായ നാടന്‍ ഉല്‍പ്പന്നങ്ങള്‍ ഈ സ്റ്റോറുകളിലൂടെ ലഭ്യമാകും. സംസ്ഥാനത്തെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മൂല്യവര്‍ധിധിത ഉല്‍പ്പന്നങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടിസ്‌റ്റോറിലൂടെ വിതരണം ചെയ്യും.
കര്‍ഷകരില്‍നിന്ന് പച്ചക്കറികളും പഴങ്ങളും മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വിലക്ക് സംഭരിച്ച് ന്യായവിലക്ക് ഹോര്‍ട്ടിസ്‌റ്റോറിലൂടെ വില്‍പ്പന നടത്തും. മൂന്നാറിലെ ശീതകാല പച്ചക്കറികള്‍, മറയൂര്‍ ശര്‍ക്കര, ഹോര്‍ട്ടിസ്റ്റാന്റിന്റെ അഗ്മാര്‍ക്ക് അംഗീകാരമുള്ള തേന്‍, കൃഷിവകുപ്പിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന കുട്ടനാട് അരി, കാര്‍ഷിക സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കൈപ്പാട് അരി, സംസ്ഥാന നാളികേര വികസന കോര്‍പറേഷന്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരജം വെളിച്ചെണ്ണ, കേരഫെഡിന്റെ കേര വെളിച്ചെണ്ണ, കരര്‍ഷകരുടേയും ചെറുകിട കര്‍ഷകരുടേയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടിസ്‌റ്റോറില്‍ വില്‍പ്പനക്കെത്തും. എല്ലാ ജില്ലകളിലും ഹോര്‍ട്ടികോര്‍പ്പ് ഫാംക്ലബുകള്‍ രൂപീകരിക്കും. ഫാംക്ലബുകളിലൂടെയായിരിക്കും ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ റീജ്യണല്‍ മാനേജര്‍ ടി.ആര്‍ ഷാജിയും പങ്കെടുത്തു.