തിരൂരങ്ങാടി: 2024 ജനുവരി 28, 29, 30 തിയ്യതി കളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന സി.എം.പി. 11-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ജൂണ്‍ 15-ന് ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ തൃക്കുളം അമ്പലപ്പടി ബ്രാഞ്ച് സമ്മേളനം അമ്പലപ്പടിയില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല ഉദ്ഘാടനം ചെയ്തു. വിനോദ് പള്ളിക്കര അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് സെക്രട്ടറി കെ.കെ ബബീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വാസു കാരയില്‍, ഏരിയാ സെക്രട്ടറി എം.ബി രാധാകൃഷ്ണന്‍, മുനിസിപ്പല്‍ സെക്രട്ടറി അഷറഫ് തച്ചറപ്പടിക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.പി ജയശ്രി, വി.ബിജിത, കെ.ഗീത, വി.കെ ബിന്ദു, കെ.കെ നാരായണന്‍ പുനത്തില്‍ രവീന്ദ്രന്‍ കുട്ടി, എന്‍. ശുഹൈബ്, ശ്രീധരന്‍ കൈപ്പൊളളില്‍ എന്നിവര്‍ പ്രസംഗിച്ചു.