സഹോദരന്റെ സംവിധാനത്തില്‍ ഭാവനയുടെ പുതിയ ഹൊറര്‍ ചിത്രം; ‘ദി ഡോര്‍’

സഹോദരന്റെ സംവിധാനത്തില്‍ ഭാവനയുടെ പുതിയ ഹൊറര്‍ ചിത്രം; ‘ദി ഡോര്‍’

ഭാവന പ്രധാന വേഷത്തിലെത്തുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘ദി ഡോര്‍’. ഭാവനയുടെ സഹോദരന്‍ ജയ് ദേവ് ആണ് ചിത്രത്തിന്റെ സംവിധാനം. നീലവെളിച്ചം, രോമാഞ്ചം തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ചില ഹൊറര്‍ വിഭാഗ ചിത്രങ്ങളുടെ പട്ടികയിലേക്കാവും ദി ഡോര്‍ എന്ന ചിത്രവും എത്തുക.

‘ഇത് കൂടുതലും ത്രില്ലറാണ്. അല്‍പം ഹോററും ഉണ്ട്. അടിസ്ഥാനപരമായി എനിക്ക് ത്രില്ലറുകള്‍ ഇഷ്ടമാണ്. ഈ കഥയില്‍ ഹൊററിനും സാധ്യതയുണ്ടെന്ന് തോന്നി. അതുകൊണ്ട് അതും ചേര്‍ത്തു. ഈ രണ്ട് വിഭാഗവും ഒന്നിച്ചെത്തുന്നത് ആളുകള്‍ ഇഷ്ടപ്പെടും.’ സംവിധായകന്‍ ജയ്‌ദേവ് പറഞ്ഞു.

മുമ്പ് ‘പട്ടിനപക്കം’ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുള്ള ജയ്‌ദേവ് ഇതാദ്യമായാണ് തന്റെ സഹോദരിയുമൊന്നിച്ച് പ്രവര്‍ത്തിക്കുന്നത്. ഒരു ആര്‍ക്കിടെക്റ്റ് ആയാണ് ഭാവന ചിത്രത്തിലെത്തുക.

ഭാവന മികച്ച സ്‌ക്രീന്‍ പ്രെസന്‍സുള്ള നടിയാണെന്നും അനായാസ അഭിനേത്രിയാണെന്നും ജയ്‌ദേവ് പറഞ്ഞു. തമിഴില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തിലും മറ്റ് ഭാഷകളിലും മൊഴിമാറ്റം ചെയ്യും.

ഗണേഷ് വെങ്കട് രാമന്‍, പ്രിയ വെങ്കട്, കപില്‍ വേലവന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തിലുണ്ടാവും. ഗൗതം ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, വരുണ്‍ ഉണ്ണി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *