റിയല്‍മിയുടെ പുതിയ ജിടി നിയോ 5 പ്രോ സ്മാര്‍ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തും. ഈ സീരീസില്‍ പെട്ട റിയല്‍മി ജിടി നിയോ 5,റിയല്‍മി ജിടി നിയോ 5 എസ്ഇ എന്നീ മോഡലുകള്‍ അടുത്തിടെ ചൈനയില്‍ അവതിരിപ്പിച്ചിരുന്നു. 100 വാട്ട്, 150 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഓപ്ഷനുകളില്‍ 5,000 എംഎഎച്ച് ബാറ്ററിയോടെ ആയിരിക്കും ഫോണ്‍ അവതരിപ്പിക്കുക എന്നാണ് വിവരം.
144Hz വരെ റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് 1.5 കെ (1,240×2,772 പിക്സല്‍) ഒഎല്‍ഇഡി ഡിസ്പ്ല , സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 അല്ലെങ്കില്‍ 2 പ്രോസസര്‍ എന്നിവയോടൊപ്പം ആയിരിക്കും ഫോണ്‍ പുറത്തിറങ്ങുക. സിപിയു, ജിപിയു പ്രകടനം മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു. സ്മാര്‍ട്ട്ഫോണിന് കുറഞ്ഞത് 16 ജിബി റാമും 512 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും പ്രതീക്ഷിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 4.0 ആയിരിക്കും ഒഎസ്.
ഫെബ്രുവരിയിലാണ് 150 വാട്ട്, 240 വാട്ട് ചാര്‍ജിങ് ഓപ്ഷനുകളോടെ റിയല്‍മി ജിടി നിയോ 5 സ്മാര്‍ട്ഫോണ്‍ പുറത്തിറക്കിയത്. 6.74 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്പ്ലേ ആണിതിന്. 144 ഹെര്്ട്സ് റിഫ്രഷ് റേറ്റുണ്ട്. സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍1 പ്രൊസസറാണിതില്‍. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഉണ്ട്.
റിയല്‍മി ജിടി നിയോ 5 സീരീസില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണുള്ളത്. ഇതില്‍ 50 എംപി സോണി ഐഎംഎക്സ് 890 പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2 എംപി മാക്രോ സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.