കോഴിക്കോട്: കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം നിഖില ഫൗണ്ടേഷന്‍ സംയുക്തമായി ലോക രക്തദാതാവ് ദിനം ആചരിച്ചു. സി.ബി.ഡി.എഫ് പ്രസിഡന്റ് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ സി.എസ്.ഐ റിട്രീറ്റ് സെന്റര്‍ മാനാഞ്ചിറയില്‍ വച്ച് നടന്ന ചടങ്ങില്‍ സിറ്റി പോലിസ് കമ്മീഷണര്‍ രാജ്പാല്‍ മീണ ഐ.പി.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി മുഖ്യാതിഥിയായിരുന്നു.
60 തവണ രക്തദാനം നടത്തിയ മുന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.പി ശശിധരനെ ചടങ്ങില്‍ ആദരിച്ചു. ഗ്ലോബല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സജിരാജ് നിഖില ഫൗണ്ടേഷന്‍ പ്രസിഡണ്ട് അബ്ദുള്‍ റസാക്ക് സി.ബി.ഡി.എഫ് രക്ഷാധികാരി സി.പി.എം അബ്ദുറഹിമാന്‍ ബിന്‍ അഹമദ്
എന്നിവര്‍ ആശംസ നേര്‍ന്നു. സി.ബി.ഡി.എഫ് സെക്രട്ടറി ഷാജഹാന്‍ നടുവട്ടം സ്വാഗതവും സി.ബി.ഡി.എഫ് വൈസ് പ്രസിഡണ്ട് സിന്ദു ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു. സി.ബി.ഡി.എഫ് ട്രഷറര്‍ ഷാജി അത്തോളി ഫിറോസ് അരക്കിണര്‍ ഹസീന എന്നിവര്‍ സംസാരിച്ചു.