റെയില്‍വേയുടെ സിഗ്‌നല്‍ വയര്‍ മുറിച്ചുമാറ്റി മോഷ്ടിക്കാന്‍ ശ്രമിച്ച അതിഥിതൊഴിലാളിയായ സ്ത്രീയെ റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലിസ് പിടികൂടി

റെയില്‍വേയുടെ സിഗ്‌നല്‍ വയര്‍ മുറിച്ചുമാറ്റി മോഷ്ടിക്കാന്‍ ശ്രമിച്ച അതിഥിതൊഴിലാളിയായ സ്ത്രീയെ റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലിസ് പിടികൂടി

തലശ്ശേരി : തലശ്ശേരി കൊടുവള്ളിയില്‍ റെയില്‍വേയുടെ സിഗ്‌നല്‍ വയര്‍ മുറിച്ചുമാറ്റി മോഷ്ടിക്കാന്‍ ശ്രമിച്ച അതിഥിതൊഴിലാളിയായ സ്ത്രീയെ റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലിസ് പിടികൂടി. തമിഴ്നാട് ചിന്നസേലം മാമന്തൂര്‍ വില്ലേജിലെ നോര്‍ത്ത് സ്ട്രീറ്റില്‍ ചിന്നപൊന്നുവിനെ (48) ആണ് ആര്‍.പി.എഫ് പൊലിസ് പിടികൂടിയത്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മോഷണ ശ്രമമായിരുന്നു സ്ത്രീയുടെ ലക്ഷ്യം. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സ്ത്രീയാണിത്. സി.സി.ടി.വി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ കുയ്യാലിയില്‍ വച്ച് പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ സ്ത്രീയുടെ കൂടെ ഒരാളുണ്ടായിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, എസ്.ഐ കെ.വി മനോജ് കുമാര്‍, ഉദ്യോഗസ്ഥരായ സജേഷ് ശ്രീരഞ്ച്, ശ്രുതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ത്രീയെ പിടികൂടിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *