‘റെയില്‍വേയുടെ കണ്‍ട്രോള്‍ കേബിള്‍ അറുത്തുമാറ്റാന്‍ ശ്രമം’

‘റെയില്‍വേയുടെ കണ്‍ട്രോള്‍ കേബിള്‍ അറുത്തുമാറ്റാന്‍ ശ്രമം’

തലശ്ശേരി: കുയ്യാലിക്കും കൊടുവള്ളി പാലത്തിനും ഇടയിലുള്ള കണ്‍ട്രോള്‍ കേബിള്‍ അറുത്ത് മാറ്റാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവം. സിഗ്നല്‍ കണക്ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രശ്‌നസ്ഥലം കണ്ടെത്തിയത്. വിവരമറിഞ്ഞ് റെയില്‍വേ പോലിസ് എത്തി അന്വേഷണം നടത്തി. മോഷണശ്രമമോ, സ്വാഭാവിക തകരാറോ എന്നതില്‍ സംശയമുള്ളതിനാല്‍ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തും. അട്ടിമറി സാധ്യത ഒട്ടുമില്ലെന്നാണ് നിഗമനം.

Share

Leave a Reply

Your email address will not be published. Required fields are marked *