രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ്-എസ് യുവജന മാര്‍ച്ചും യുവജ്യോതി സംഗമവും സംഘടിപ്പിച്ചു

രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ്-എസ് യുവജന മാര്‍ച്ചും യുവജ്യോതി സംഗമവും സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭരണഘടനയേയും ഭരണഘടന മൂല്യങ്ങള്‍ക്കും ഫെഡറല്‍ സമ്പ്രദായത്തിനും എതിരായി കേന്ദ്രം നടത്തുന്ന യുദ്ധസന്നാഹമാണ് ഇന്ന് നാട്ടില്‍ കാണുന്നതെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന കമ്മിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ, ദേശദ്രോഹ, യുവജന വഞ്ചന നയങ്ങള്‍ക്കെതിരേ നടത്തിയ യുവജന മാര്‍ച്ചും യുവജ്യോതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലായുടെ അധ്യക്ഷതയില്‍ രാജ്ഭവനില്‍ നടന്ന യുവ ജ്യോതി സംഗമത്തില്‍ പാര്‍ട്ടി നേതാക്കളായ പാളയം രാജന്‍, മാത്യുസ് കോലംഞ്ചേരി, ഐ. ഷിഹബുദിന്‍ , സന്തോഷ്‌ലാല്‍, വെങ്ങയില്‍ ഷംസുദ്ദിന്‍, കിളിമാനൂര്‍ പ്രസന്നകുമാര്‍ , അഡ്വ. താണു പ്രസാദ്, അഡ്വ. ആര്‍.കെ കൃഷ്ണകുമാര്‍ , പി.കെ വിനോദ്, സജി നൈനാന്‍ , പട്ടം കൃഷ്ണകുമാര്‍ , രജേഷ് മാത്യു, റെനിഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന-ജില്ലാ നേതാക്കളായ സന്തോഷ് കാലാ, അഡ്വ. ജി.ആര്‍ രാജിവ്കുമാര്‍, പോള്‍സണ്‍ സി. പീറ്റര്‍, എന്‍.സി.ടി ഗോപി കൃഷ്ണന്‍, കെ.എ നാസര്‍, അഷറഫ് പിലാത്തറ, രജിത്ത് വള്ളി, മോഹനന്‍ അരിക്കോട്, മുഹമ്മദ് റഫീഖ് പാലക്കാട്, റഫിക്ക്, ഷെമീര്‍ഷാ, സുനില്‍ റാന്നി, മനോജ്, അജേഷ് കുമാര്‍ മലപ്പുറം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മ്യൂസിയം പോലിസ് സ്റ്റേഷന്‍ പടിക്കല്‍ നിന്നാരംഭിച്ച യുവജന മാര്‍ച്ച് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാക്ക് പാര്‍ട്ടി പതാക നല്‍കിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *