മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരിയിലെ ഓഫീസിലെത്തിയാണ് തെളിവുകള്‍ കൈമാറിയത്. സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ള രേഖകള്‍ കൈമാറിയെന്നാണ് വിവരം. അറസ്റ്റ് സാധ്യത ഒഴിവാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനും സുധാകരന്‍ നീക്കം നടത്തുന്നുണ്ട്.
മോന്‍സണും പരാതിക്കാര്‍ക്കും ഒപ്പം സുധാകരന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാരുടെ മൊഴികളും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവറായ അജിത്ത് അടക്കം നാല് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരാതിക്കാര്‍ കൊണ്ടുവന്ന 25 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയത് കണ്ടുവെന്നാണ് മൊഴി.