പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തലശ്ശേരി: പൊന്ന്യം യുവജന സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 43ാമത് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പൊന്ന്യം യു.പി.സ്‌കൂളില്‍ ചൂര്യായി ചന്ദ്രന്‍ മാസ്റ്റര്‍ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൂരാറത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സി. ഷൈനി, പൊന്ന്യം കൃഷ്ണന്‍, എം.മുകുന്ദന്‍, പി.വി രാഘവന്‍, യു.ദാമോദരന്‍ മാസ്റ്റര്‍, കെ.സുധ, സി.പി ആയിഷ ലാമിയ എന്നിവര്‍ സംസാരിച്ചു. പൊന്ന്യം യു.പി സ്‌കൂളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിക്കുന്ന കുട്ടികള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കുട്ടികള്‍ക്കുമാണ് തുടര്‍ച്ചയായി പൊന്ന്യം യുവജന സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗജന്യ പഠനോപകരങ്ങള്‍ വിതരണം ചെയ്തത്. 2022-23 വര്‍ഷത്തില്‍ അഞ്ചാം തരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിച്ച ബി. ഘന്‍ശ്യാം, ആറാം തരത്തിലെ ടി.എസ്. ആരാധ്യ, ഏഴാം തരത്തിലെ ടി.ജോവിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വിതരണം ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *