നാദാപുരം: കസ്തൂരി കുളത്തിന് സമീപം പൊതുറോഡില്‍ ഡ്രൈനേജില്‍ നിന്ന് ദുര്‍ഗന്ധം വരുന്നു എന്ന പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് തല പരിശോധന നടത്തി. ഹോട്ടല്‍ ഫുഡ് പാര്‍ക്കിന്റെ മലിന ജല ടാങ്കിന്റെ മാന്‍ഹോള്‍ ഉദ്യോഗസ്ഥര്‍ അടപ്പ് തുറന്നു പരിശോധിച്ചതില്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞതിനാല്‍ മൂന്നുദിവസത്തിനകം മലിനജലം നീക്കം ചെയ്യുവാന്‍ ഹോട്ടല്‍ ഉടമക്ക് നോട്ടീസ് നല്‍കി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തിയത്. ചേലക്കാട് ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ഉടമയ്ക്ക് ക്വാര്‍ട്ടേഴ്സ് വൃത്തിഹീനമായതിനാല്‍ നോട്ടീസ് നല്‍കി.
നാദാപുരം ടൗണില്‍ ചെരുപ്പ് കടയിലെ പഴയ ചെരുപ്പുകള്‍ പൊതുസ്ഥലത്ത് നി ക്ഷേപിച്ചത് ഉടമയെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചു. രണ്ടാം വാര്‍ഡില്‍ ചീരോത്ത് സ്‌കൂള്‍ പരിസരത്തുള്ള അനാദി കടയുടെ പരിസരം വൃത്തിഹീനമായതിനാല്‍ കട ഉടമക്ക് 24 മണിക്കൂര്‍ സമയം അനുവദിച്ചു. കട ശുചീകരിക്കുവാന്‍ നിര്‍ദേശം നല്‍കി. ചേലക്കാട് ടൗണില്‍ വാഹനഗതാഗതത്തിന് വിഘാതം സൃഷ്ടിക്കുന്നതിനാല്‍ ഫ്‌ളോട്ടിങ് സ്റ്റോണുകള്‍ റോഡിനരികില്‍ നിന്നും മാറ്റുവാന്‍ ഉടമക്ക് നിര്‍ദേശം നല്‍കി.