മുഴപ്പിലങ്ങാട് തെരുവ് നായ കടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം ഉത്തരവാദിത്വത്തില്‍ നിന്ന് പഞ്ചായത്തിനും ജില്ലാ സംസ്ഥാന ഭരണാധികാരികള്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലയെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്ഥാവിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണം എസ്.ഡി.പി.ഐ യുമായി കൂട്ട് ചേര്‍ന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ പരസ്പര സഹായ സഹകരണമുന്നണിയായി കൂട്ട് ചേര്‍ന്നു ഭരിക്കുകയാണെന്നും നിരവധി തവണ തെരുവ് നായ ശല്യം ജനങ്ങള്‍ ചൂണ്ടികാണിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായ പ്രശ്‌നത്തില്‍ ഉദാസീന സമീപനം തുടരുന്ന പഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബി.ജെ.പി ധര്‍മ്മടം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടതിനെല്ലാം കേന്ദ്രത്തെ കുറ്റം പറയുമ്പോള്‍ തങ്ങളുടെ മൂക്കിന് താഴെ നടക്കുന്ന സംഭവങ്ങള്‍ കാണാതെ നടിക്കുകയും ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. മണ്ഡലം പ്രസിഡണ്ട് അഭിലാഷ് വേലാണ്ടി അധ്യക്ഷത വഹിച്ചു. കെ.പി ഹരീഷ് ബാബു, ആര്‍.കെ ഗിരിധരന്‍ എന്നിവര്‍ സംസാരിച്ചു. ദിവ്യ ചെള്ളത്ത് സ്വാഗതവും എ. രാജന്‍ നന്ദിയും പറഞ്ഞു.