ഗോള്‍ഡന്‍ ഗ്ലോബ് പുതിയ നേതൃത്വത്തിന്; ഹോളിവുഡ് ഫോറിന്‍ പ്രസ്സ് പിരിച്ചുവിട്ടു

ഗോള്‍ഡന്‍ ഗ്ലോബ് പുതിയ നേതൃത്വത്തിന്; ഹോളിവുഡ് ഫോറിന്‍ പ്രസ്സ് പിരിച്ചുവിട്ടു

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ അഴിമതി, വംശീയ വിവേചനം എന്നീ ആരോപണങ്ങളെ തുടര്‍ന്ന് ഗോള്‍ഡന്‍ ഗ്ലോബ് വിറ്റ്, ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്‍ (എച്ച്.പി.എഫ്.എ). ലോകപ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്ഥാപിച്ചത് വിനോദമേഖലയിലെ മാധ്യമപ്രവര്‍ത്തകരുടെ സന്നദ്ധ സംഘടനയായ ‘ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷനാണ്. നൂറോളം വരുന്ന വിനോദ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എച്ച്.പി.എഫ്.എ കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി ചലച്ചിത്ര-ടെലിവിഷന്‍ മേഖലയിലെ മികച്ച പ്രതിഭകളെ കണ്ടെത്തി പുരസ്‌കാരം നല്‍കി വരുകയായിരുന്നു. എന്നാല്‍ അടുത്തിടെയായി അസോസിയേഷന്‍ തുടര്‍ച്ചയായി വിവാദങ്ങളിലായിരുന്നു.
എല്‍ഡ്രിഡ്ജ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ടോഡ് ബോഹ്ലി ഡിക്ക് ക്ലാര്‍ക്ക് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് കൊണ്ടാണ് ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റെടുത്തിരിക്കുന്നത്. എല്‍ഡ്രിഡ്ജിന്റെയും പെന്‍സ്‌കെ മീഡിയയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഡിക്ക് ക്ലാര്‍ക്ക് പ്രൊഡക്ഷന്‍സ്. ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റെടുത്തതിന് ശേഷം, പുരസ്‌കാരത്തിന്റെ് സംപ്രഷേണം ചെയ്യുന്നത് തുടരുകയും ലോകമെമ്പാടുമുള്ള ഗ്ലോബ്‌സിന്റെ വ്യൂവര്‍ഷിപ്പ് വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി, നയങ്ങളിലും മാറ്റം വരുത്തി. നിലവിലെ ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷനിലെ ജീവനക്കാരെ നിലനിര്‍ത്താനാണ് കമ്പനികളുടെ തീരുമാനം. പുനഃക്രമീകരണത്തിന്റെ ഭാഗമായി നിലവിലെ അംഗങ്ങള്‍ക്ക് ശമ്പളത്തോട് കൂടി സംഘടനയില്‍ സേവനം അനുഷ്ടിക്കാം, കൂടാതെ ഇപ്പോഴുള്ള 310 വോട്ടര്‍ അംഗങ്ങള്‍ക്കും ജനുവരി 2024 ല്‍ നടക്കാനിരിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബിന് വോട്ട് രേഖപ്പെടുത്താമെന്നും കമ്പനിയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
അസോസിയേഷന്റെ വോട്ടര്‍മാരില്‍ കറുത്ത വര്‍ഗക്കാരുടെ അസാന്നിദ്ധ്യം വംശീയ വിവേചനത്തിനുള്ള കാരണമായി മാറി. സംഘടനയിലെ ചില അംഗങ്ങള്‍ ലൈംഗികവും വംശീയവുമായ പരാമര്‍ശങ്ങള്‍ നടത്തിയതായും ചിലര്‍ താരങ്ങളില്‍ നിന്നും സിനിമാ സ്റ്റുഡിയോകളില്‍ നിന്നും പല സഹായങ്ങളും സ്വീകരിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം യു.എസ് ടെലിവിഷന്‍ നെറ്റ്വര്‍ക്കായ എന്‍.ബി.സി ഗോള്‍ഡന്‍ ഗ്ലോബിന്റെ പ്രക്ഷേപണത്തില്‍ നിന്ന് പിന്മാറിയത് എച്ച്.പി.എഫ്.എയ്ക്ക് വലിയ തിരിച്ചടിയായി. ആരോപണങ്ങളോട് പ്രതികരിച്ച് എച്ച്.പി.എഫ്.എ അംഗത്വം വിപുലീകരിച്ചു, പുതിയ നയങ്ങളും സ്വീകരിച്ചു, എന്നിട്ടും തിരിച്ച് വരവ് സാധ്യമാകാതെ സാഹചര്യത്തിലാണ് അസോസിയേഷന്‍ പിരിച്ചുവിട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *