കോപ്പാലത്ത് ബാറില്‍ സംഘര്‍ഷം; മാനേജര്‍ക്ക് കുത്തേറ്റു

കോപ്പാലത്ത് ബാറില്‍ സംഘര്‍ഷം; മാനേജര്‍ക്ക് കുത്തേറ്റു

തലശ്ശേരി: കോപ്പാലത്ത് ബാറില്‍ സംഘര്‍ഷം മാനേജര്‍ക്ക് കുത്തേറ്റു. കോപ്പാലത്തെ ഗോള്‍ഡന്‍ റോക്ക് ബാറിലാണ് ഇന്നലെ രാത്രി 7.30 ഓടെ സംഘര്‍ഷമുണ്ടായത്. ബാറില്‍ മദ്യപിക്കുന്നതിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. മാനേജര്‍ വിഷ്ണു പോലിസിനെ വിളിക്കുന്നതിനിടെ ഒരാള്‍ കല്ലുകൊണ്ട് തലക്ക് കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു. തലക്ക് ആഴത്തില്‍ കുത്തേറ്റ വിഷ്ണുവിന് പന്തക്കല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തലശേരിയിലെആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ സ്ഥലത്തെത്തിയ പന്തക്കല്‍ പോലിസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. പ്രതികളില്‍ ചിലരെ കേരള പോലിസിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാറിലെ മാനേജര്‍ അക്രമിക്കപ്പെട്ടതില്‍ വ്യാപക പ്രതിഷേധമാണ് സംഘടനകളില്‍ നിന്നുണ്ടാകുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *