സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി നടത്തിയ കുറ്റം അവഗണിക്കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് നടപടി. കോളജ് പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ചെയ്യേണ്ട സര്‍വകലാശാല ചട്ടങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കേസിലെ രണ്ടാം പ്രതിയും ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ വിശാഖിനെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സര്‍വകലാശാല രജിസ്ട്രാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.