രാമായണ കഥ പ്രമേയമാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ് തിയ്യേറ്ററുകളില്‍ നിന്ന് 50 കോടി നേടുമെന്ന് റിപ്പോര്‍ട്ട്. പ്രഭാസ് നായകനായി എത്തുന്ന ചിത്രം ജൂണ്‍ 16-നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രം ആദ്യദിനത്തില്‍ 40 മുതല്‍ 50 കോടി വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചിത്രത്തിന് ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
ചിലയിടങ്ങളിലെ മള്‍ട്ടിപ്ലക്സില്‍ ആദിപുരുഷിന് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന ആരോപണമുണ്ട്. ഡല്‍ഹി മള്‍ട്ടിപ്ലക്സുകളിലെ ലക്ഷ്വറി സീറ്റുകള്‍ക്ക് 2000 വരെ ഈടാക്കുന്നുണ്ട്.പ്രഭാസിന്റെ താരമൂല്യം കൂടി കണക്കിലെടുത്താണ് വില കൂട്ടിയതെന്നാണ് വിവരങ്ങള്‍. ഇരട്ടിവിലയായിട്ടും ഇവിടുത്തെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നുവെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്നരക്കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത്.
പ്രഭാസ് രാമനാകുന്ന ചിത്രത്തില്‍ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. കൃതി സനോനാണ് സീതയായി എത്തുന്നത്. നടന്‍ സണ്ണി സിങ്ങും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലര്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. വി.എഫ്.എക്സ് കാര്‍ട്ടൂണ്‍ പോലെയുണ്ടെന്ന് വരെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.