കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അവയവ വില്‍പ്പന മാഫിയകള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം എറണാകുളത്ത് സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ പറഞ്ഞു. ലക്ഷോര്‍ ഹോസ്പിറ്റലില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല, നിരവധി സ്വകാര്യ ആശുപത്രികളില്‍ ഇത്തരം സംഭവം തുടര്‍ക്കഥയാണെന്നും, കൊച്ചി അവയവ മാഫിയയുടെ ഹബ് ആയി മാറിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്ഷോര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് ധര്‍ണ്ണയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.