കോഴിക്കോട്: ഗള്‍ഫില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ 40ാം വാര്‍ഷികാഘോഷവും പുരസ്‌കാരദാനവും 20ന്(ചൊവ്വ) വൈകീട്ട് നാല്മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടേയും ഗള്‍ഫ് ഇന്ത്യ കള്‍ച്ചറല്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയാകും.
സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ.വര്‍ഗീസ് മാത്യു അധ്യക്ഷത വഹിക്കും. പുരുഷന്‍ കടലുണ്ടി, പി.പി ശ്രീധരനുണ്ണി, സി.ശിവപ്രസാദ്, പി.പ്രജിത്ത്, എ.വി ഫര്‍ദിസ്, വി.എം വിജയന്‍ ഗുരുക്കള്‍, ഗോപിനാഥ് ചേന്നര എന്നിവരെ പുരസ്‌കാരം നല്‍കി ആദരിക്കും. കെ.ടി വാസുദേവന്‍ പൊന്നാടയണിയിക്കും. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു ഉപഹാരസമര്‍പ്പണം നടത്തും.
ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കുന്ന ചലച്ചിത്ര പഠനകേന്ദ്രം ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ നവീന സുഭാഷ്, കേരള അഡൈ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ കോഴിക്കോട് സോണ്‍ സെക്രട്ടറി ദിനല്‍ ആന്ദ്, റോട്ടറി മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ എം.ഷംസുദ്ദീന്‍ ആശംസകള്‍ നേരും. പുരസ്‌കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തും. സംഘാടകസമിതി സെക്രട്ടറി മുരളി ബേപ്പൂര്‍ സ്വാഗതവും എസ്.എം രാജേഷ് നന്ദിയും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ ആറ്റക്കോയ പള്ളിക്കണ്ടി, സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. വര്‍ഗീസ് മാത്യു, സെക്രട്ടറി മുരളി ബേപ്പൂര്‍, കണ്‍വീനര്‍ രാജേഷ് എം.എസ് എന്നിവര്‍ പങ്കെടുത്തു.