വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാന്‍ കഴിയണം : എസ്.പി രാജശങ്കര്‍ വെള്ളാട്ട്

വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാന്‍ കഴിയണം : എസ്.പി രാജശങ്കര്‍ വെള്ളാട്ട്

മാഹി : വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തില്‍ ലക്ഷ്യബോധവും ആത്മവിശ്വാസവും കൈമുതലാക്കണമെന്ന് മാഹി സൂപ്രണ്ട് ഓഫ് പോലീസ് രാജശേഖരന്‍ വെള്ളാട്ട് പറഞ്ഞു. പള്ളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം പരിപാടി ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് പി.പി പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ.ഷീബ സ്വാഗതവും ബീന എം.കെ പള്ളൂര്‍, എസ്.ഐ അജയകുമാര്‍, കെ.എം രാധാമണി, വി.പി. മുനവര്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.വി കൃഷ്ണവേണി നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ വിതരണവും, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും, പായസം വിതരണവും നടത്തി. പി.ടി.എ ഭാരവാഹികളും അധ്യാപകരും പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *