വര്‍ണ്ണക്കാഴ്ചയൊരുക്കി പ്രവേശനോത്സവം

വര്‍ണ്ണക്കാഴ്ചയൊരുക്കി പ്രവേശനോത്സവം

മാഹി: വേനലവധി കഴിഞ്ഞ് ഇന്നലെ മയ്യഴി വിദ്യാഭ്യാസമേഖലയില്‍ സ്‌കൂള്‍ ഉത്സവാന്തരീക്ഷത്തില്‍ തുറന്നു. പള്ളൂര്‍ കസ്തൂര്‍ബ ഗാന്ധി ഗവ. ഹൈസ്‌കൂളിലെ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നവാഗതര്‍ക്ക് പുത്തന്‍ അനുഭവമായി. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ വിദ്യാലയ മുറ്റത്തേക്ക് സ്വീകരിച്ചും പുതുതായി ചേര്‍ന്ന കുട്ടികള്‍ വര്‍ണ്ണ ബലൂണുകള്‍ വാനിലേക്കുയര്‍ത്തിയും സ്‌കൂള്‍ പ്രവേശനം ആഹ്ലാദകരമാക്കി. അമയ പ്രശാന്ത്, അതിഥി പി. ലാല്‍, പാര്‍വണ.ആര്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ പ്രവേശന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം പ്രവേശനോത്സവത്തെ സര്‍ഗ്ഗാത്മകമാക്കി. പ്രധാനധ്യാപിക ലിസി ഫെര്‍ണാണ്ടസ്സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് കണ്ണൂര്‍ സയന്‍സ് പാര്‍ക് ഡയറക്ടര്‍ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് രാജീവന്‍ എ.എം, അജിത് പ്രസാദ്, ഷമീജ എന്നിവര്‍ സംസാരിച്ചു. നിരവധി രക്ഷിതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *