തലശ്ശേരി: കോളേജ് ഓഫ് നഴ്‌സിങ് തലശ്ശേരി ജോസ്ഗിരി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദിനത്തിന്റെ ഭാഗമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. 45 ഓളം പേര്‍ രക്തദാന ക്യാംപില്‍ പങ്കെടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകാരെയും പങ്കെടുപ്പിച്ച് കോളേജ് എന്‍.എസ്.എസ് യൂണിറ്റ്, സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷയനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡോക്ടര്‍ ജയകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സജ്‌ന, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേലായുധന്‍ കെ.എം.ഡി മോഹനന്‍ സി.എന്‍.എസ്.എസ്കോര്‍ഡിനേറ്റര്‍ ലതിക,ആഷ്ണ ജോണ്‍, അമ്പിളി സംസാരിച്ചു.