തലശ്ശേരി: തോട്ടുമ്മല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന യു.സി. ബാലകൃഷ്ണന്റെ എട്ടാം ചരമ വാര്‍ഷികവും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സി.പി.ഐ സംസ്ഥാന മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദുരന്തകാലത്ത് വിളിക്കാതെ ആശ്വാസ മെത്തിക്കാന്‍ മനുഷ്യത്തം കാണിച്ച് മാതൃകയായവര്‍ നിരവധിയാണ്. യു.സി. ബാലകൃഷ്ണന്‍ അത്തരമൊരു മാതൃകയായിരുന്നു. പ്രതിജ്ഞാബദ്ധതയോടെ നാടിനെ സേവിച്ചവര്‍. പ്രാകൃതകാലത്തെ നവോത്ഥാനത്തിലേക്ക് നയിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കള്‍. അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ അര്‍പ്പിതമായി പ്രവര്‍ത്തിച്ചു എന്ന് പന്ന്യന്‍ പറഞ്ഞു.
ചടങ്ങില്‍ പീപ്പിള്‍സ് വളണ്ടിയര്‍ കോര്‍ ജില്ലാ ഓഫീസറും പരിശീലകനും വൈദ്യനുമായ വി.കെ. രാഘവന്‍ വൈദ്യര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പൊന്ന്യം കൃഷ്ണന്‍, ആയുര്‍വേദ ഡോക്ടര്‍മാരായ നീതു സഹിന്‍, അഷിത എന്‍.കെ
അനുശ്രീ വി. സുധീഷ്, എന്നിവരെ ആദരിച്ചു. എസ്.എസ്.എല്‍.സി. പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും മെമെന്റോ നല്‍കുകയും ചെയ്തു. കെ.എന്‍.ശോഭന അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു, സി.പി.ഐ തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. എം.എസ്.നിഷാദ്, എം.ബാലന്‍, എന്‍. രജിത എന്നിവര്‍ സംസാരിച്ചു.വി. മോഹനന്‍ സ്വാഗതവും കനകരാജ് നന്ദിയും പറഞ്ഞു.