ലോക രക്തദാന ദിനമായ ജൂണ്‍ 14ന് കേരള ബ്ലഡ് ഡോനേഴ്സ് ഫോറവുമായി സഹകരിച്ച് എം.ഇ.എസ് കോഴിക്കോട് ടൗണ്‍ കമ്മിറ്റി മെഗാ ‘രക്ത ദാന ക്യാമ്പ് ‘ നടത്തി. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അന്‍പതില്‍ പരം ആളുകള്‍ രക്തം നല്കി. ചടങ്ങിന്റെ ഉദ്ഘാടനം എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുല്‍ ലത്തീഫ് നിര്‍വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി. പി. പ്രമോദ് കുമാര്‍,
ഡോ. ശ്രീബിജു, ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ. സി. കെ. അഫ്സല്, കോയട്ടിമാളിയേക്കല്, നളിനാക്ഷന്, എ.കെ. ഗണേഷ്, ഹസീന ഷംസുദ്ദീന്, ലത ടി. കുമാര്‍, ആഷിര്‍ മോറയാസ്, എന്നിവര്‍ സംസാരിച്ചു.