മയ്യഴിയില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം

മയ്യഴിയില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം

മാഹി: മയ്യഴി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മാഹി മേഖലാതല പ്രവേശനോത്സവം ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍ നടന്നു. ചടങ്ങ് മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സന്ദീപ് കെ.വി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ കെ.വി മുരളീധരന്‍, സഹപാഠി സംഘടനയുടെ പ്രസിഡന്റ് കെ.മോഹനന്‍ മദര്‍ പി.ടി.എ പ്രസിഡന്റ് രസ്‌ന, എ.ടി പത്മജ, തങ്കലത സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പുസ്തക വിതരണവും അദ്ദേഹം നിര്‍വഹിച്ചു. പായസ ദാനവുമുണ്ടായി. ചെണ്ടമേളത്തോടു കൂടിയാണ് വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് ആനയിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *