കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകയും വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജത്തിന്റെയും ഐ.എം.എ വനിതാ വിഭാഗത്തിന്റെയും മുന്‍ പ്രസിഡന്റുമായിരുന്ന ഡോ. ലീലാ മേനോന്റെ നിര്യാണത്തില്‍ വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജം അനുശോചനം രേഖപ്പെടുത്തി. തന്റെ ഔദ്യോഗിക ജീവിത തിരക്കുകള്‍ക്കിടയിലും അനാഥ മന്ദിര സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടത്താന്‍ ലീലാ മേനോന്‍ കാണിച്ച താല്‍പ്പര്യം അവരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് കാരാട്ട് വത്സരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷനൂപ് താമരക്കുളം, ജോ.സെക്രട്ടറി കോയിശ്ശേരി ഉസ്മാന്‍, ട്രഷറര്‍ ഐ.പി പുഷ്പാ രാജ് എന്നിവര്‍ പ്രസംഗിച്ചു.