നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണമില്ല. തുടരന്വേഷണം വേണമെന്ന ഹര്‍ജി സി.പി.ഐ മുന്‍ എം.എല്‍.എമാര്‍ പിന്‍വലിച്ചു. കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടെന്ന സുപ്രീം കോടതി നിര്‍ദേശം പാലിക്കുന്നതായി മുന്‍ എം.എല്‍,എമാരായ ബിജി മോളും ഗീതാ ഗോപിയും വ്യക്തമാക്കി. വിചാരണ തീയതി നിശ്ചയിക്കാന്‍ കേസ് സി.ജെ.എം കോടതി 19ന് പരിഗണിക്കും.