നാദാപുരം: ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലെയും വീടുകളിലും കടകളിലും കയറി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പാഴ്‌വസ്തുക്കളായ കുപ്പിച്ചില്ലുകള്‍ ഫീസ് വാങ്ങി ശേഖരിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് തയ്യാറാക്കിയ ശുചിത്വ കലണ്ടര്‍ പ്രകാരമാണ് ചില്ലുകള്‍ ശേഖരിക്കുന്നത്. ചില്ലിന് ഒരു ചാക്ക് (25 കിലോഗ്രാമിന് ) നൂറ് രൂപയും തുടര്‍ന്ന് അധികം വരുന്ന ചാക്കുകള്‍ക്ക് അധിക ഫീസും ഈടാക്കുന്നതാണ്. ചില്ല് ശേഖരിക്കുന്ന പ്രവര്‍ത്തനം പതിനെട്ടാം വാര്‍ഡില്‍ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പി.പി ബാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു, ഹരിത കര്‍മ്മ സേനാംഗങ്ങളായ പി.വി.കെ ലീല, സി.പി മൈഥിലി എന്നിവര്‍ സംബന്ധിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തില്‍ ആകെ 10,130 വീടുകളും 2,100 സ്ഥാപനങ്ങളുമുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പോയി ചില്ലുകള്‍ തുടര്‍ ദിവസങ്ങളില്‍ ശേഖരിക്കുന്നതാണ്.