നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മഹേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മഹേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മാവേലിക്കരയില്‍ ആറ് വയസ്സുകാരിയായ മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നക്ഷത്രയെ കൊലപ്പെടുത്തിയ മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ മഹേഷ് നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസില്‍ ദൃക്സാക്ഷികളില്ലെന്നും സാഹചര്യതെളിവുകള്‍ മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് നക്ഷത്രയെ മഹേഷ് വെട്ടിക്കൊന്നത്. തടയാനെത്തിയ അമ്മ സുനന്ദയെയും ഇയാള്‍ ആക്രമിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *