വടകര മടപ്പളളി ഗവണ്‍മെന്റ് കോളേജ് എന്‍.സി.സിയുടെയും മാഹി ഗവണ്‍മന്റ് ജനറല്‍ ഹോസ്പിറ്റല്‍ ഐഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി മാഹി ഗവണ്‍മെന്റ് ആശുപത്രി പരിസരത്തു നിന്ന് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ: സൈബുന്നിസ ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. തലശ്ശേരി പഴയ ബസ്റ്റാന്റ്, പുതിയ ബസ്റ്റാന്റ് ന്യൂ മാഹി, മാഹി പള്ളി മൈതാനം എന്നിവിടങ്ങളിലാണ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം 26 ക്യാമ്പുകളിലൂടെ 650 യൂണിറ്റ് രക്തവും ദിവസേനയുള്ള റിക്വസ്റ്റ് പ്രകാരം 1000 യൂണിറ്റിന് മുകളിലും രക്തവും എസ്.ഡി.പിയും എത്തിച്ചു നല്‍കിയ ബ്ലഡ് ഡോണേഴ്‌സ് കേരള തലശ്ശേരി താലൂക്ക് രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലഘുലേഖകള്‍ വിതരണമടക്കം നടത്തുന്ന പരിപാടിയില്‍ ഡോ : അശോക് കുമാര്‍ ,ബി.ഡി.കെ ജില്ലാ സെക്രട്ടി മുസമ്മില്‍, ജില്ലാ പ്രസിഡന്റ് പി.പി റിയാസ് മാഹി, അസ്ലം മെഡി. നോവ, അബ്ദുള്‍ ഗഫൂര്‍, ഷംസീര്‍ പാരിയാട്ട്, മാഹി ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ വിജയറാം, നിഖില്‍ രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.