തുടക്കക്കാരായ യൂട്യൂബര്‍മാര്‍ക്ക് സന്തോഷകരമായൊരു തീരുമാനമെടുത്തിരിക്കുകയാണ് വീഡിയോ സ്്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നേടുന്നതിന് ഇതുവരെ സ്വീകരിച്ചിരുന്ന മോണടൈസേഷന്‍ നിബന്ധനകളില്‍ ഇളവു കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.
നിലവില്‍ കുറഞ്ഞത് 1000 സബ്‌സ്‌ക്രൈബര്‍മാര്‍ എങ്കിലും ഉണ്ടെങ്കിലേ യൂട്യൂബില്‍ നിന്ന് വരുമാനത്തിന് അര്‍ഹരാവുകയുള്ളൂ. ഇതോടൊപ്പം ഒരു വര്‍ഷത്തിനിടെ വീഡിയോകള്‍ക്ക് 4000 മണിക്കൂര്‍ വ്യൂസ്, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്‌സ് വ്യൂ എന്നിവയും പാലിക്കേണ്ടതുണ്ട്.
എന്നാല്‍ ഇനി മുതല്‍ യൂട്യൂബ് പാര്‍ട്‌നര്‍ പ്രോഗ്രാമിന്റെ ഭാഗമാവാന്‍ കുറഞ്ഞത് 500 സബ്‌സ്‌ക്രൈബര്‍മാര്‍ മതി. 90 ദിവസത്തിനുള്ളില്‍ മൂന്ന് വീഡിയോകള്‍ എങ്കിലും അപ്‌ലോഡ് ചെയ്തിരിക്കണം. ഒരുവര്‍ഷത്തിനിടെ 3000 മണിക്കൂര്‍ വ്യൂസ് അല്ലെങ്കില്‍ 30 ലക്ഷം ഷോര്‍ട്‌സ് വ്യൂ എന്നിവയും ഉണ്ടായിരിക്കണം.
നിലവില്‍ യുഎസ്, യുകെ, എന്നിവിടങ്ങളില്‍ മാത്രമാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും താമസിയാതെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.