കേന്ദ്ര സര്‍ക്കാരിന്റെ യുവജനദ്രോഹ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ചും യുവജ്യോതി സംഗമവും നാളെ

കേന്ദ്ര സര്‍ക്കാരിന്റെ യുവജനദ്രോഹ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ചും യുവജ്യോതി സംഗമവും നാളെ

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടു ക്കള്‍ക്കെതിരെയും ദേശദ്രോഹ നയങ്ങള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ രാജ്ഭവനിലേക്ക് യുവജന മാര്‍ച്ചും യുവജ്യോതി സംഗമവും സംഘടിപ്പിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ അറിയിച്ചു.

യുവജന മാര്‍ച്ചും യുവജ്യോതി സംഗമവും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി പേക്ഷക സംഘാടന സംസ്ഥാന-ജില്ലാ ഭരവാഹികള്‍ പങ്കെടുത്ത് സംസാരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍ക്കും. രാവിലെ 10 മണിക്ക് മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് യുവജന മാര്‍ച്ച് ആരംഭിക്കും, തുടര്‍ന്ന് മാര്‍ച്ച് രാജ്ഭവന്‍ സമീപം യുവജ്യോതി സംഗവും നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *