കോട്ടയം: ഇന്ത്യ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന വലിയൊരു ശൃംഖലയാണ് അവയവങ്ങള്‍ വില്‍ക്കുന്ന മാഫിയയുടെ വേരുകള്‍ എന്ന് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡണ്ട് മാന്നാനം സുരേഷ് പ്രസ്താവിച്ചു. ബോധപൂര്‍വ്വം ഉണ്ടാക്കുന്ന അപകടങ്ങളും അവയിലൂടെ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് പറഞ്ഞു അവയവങ്ങള്‍ തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിനെതിരേ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അടിയന്തര ഉത്തരവിലൂടെ അന്വേഷണം നടത്തുകയും ഈ മൃഗീയമായ സംഭവത്തിന് കൂട്ടുനില്‍ക്കുന്നവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് അതിഗുരുതരമായി വകുപ്പുകള്‍ പ്രകാരം കേസെടുത്തു കുറ്റക്കാരെ ശിക്ഷിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായി അന്വേഷണ സെല്‍ രൂപീകരിക്കുകയും പൊതുജനങ്ങള്‍ക്ക് അവയര്‍നസ് ക്ലാസുകള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.