അറിയിപ്പ്

അറിയിപ്പ്

നാദാപുരത്ത് സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞുവീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചു മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം ഇതിന്‍മേല്‍ ഉണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30 (2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇതിനാല്‍ അറിയിക്കുന്നു.

By
സെക്രട്ടറി നാദാപുരം
ഗ്രാമ പഞ്ചായത്ത്

Share

Leave a Reply

Your email address will not be published. Required fields are marked *