ഷാവോമിയുടെ പുതിയ ഷാവോമി പാഡ് 6 പുറത്തിറക്കി. ഇതിന്റെ 11 ഇഞ്ച് 2.8 കെ ഡിസ്പ്ലേയില്‍. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആര്‍10, ഡോള്‍ബി വിഷന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. മെറ്റല്‍ യുണിബോഡി ഡിസൈനാണിതിന്. സ്നാപ്ഡ്രാഗണ്‍ 870 പ്രൊസസറില്‍ എട്ട് ജിബി വരെ റാം ഉണ്ട്. നാല് സ്പീക്കറുകള്‍, നാല് മൈക്രോഫോണുകള്‍, ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനം എന്നിവയുണ്ട്. 8840 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് എന്നിവയുമുണ്ട്.
പുതിയ സ്മാര്‍ട് ടച്ച് കീബോര്‍ഡ് ഷാവോമി പാഡ് 6 ല്‍ 64 കീകളും വലിയ ടച്ച് ഏരിയയുമുണ്ട്. ഐപിഎക്സ്4 റേറ്റിങ് സ്പ്ലാഷ് റെസിസ്റ്റന്‍സള്ള കീബോര്‍ഡ് ആണിത്. ലേറ്റന്‍സി കുറവുള്ള രണ്ടാം തലമുറ ഷാവോമി സ്മാര്‍ട് പെനും ഇതില്‍ ഉപയോഗിക്കാം. ഒറ്റ ചാര്‍ജില്‍ 150 മണിക്കൂര്‍ നേരം ചാര്‍ജ് കിട്ടും.
വൈഫൈ6 പിന്തുണയ്ക്കുന്ന ടാബില്‍ എല്‍ടിഇ കണക്റ്റിവിറ്റിയില്ല. 13 എംപി പിന്‍ ക്യാമറയും 8 എംപി സെല്‍ഫി ക്യാമറയും ഉണ്ട്. മിസ്റ്റ് ബ്ലൂ, ഗ്രാഫൈറ്റ് ഗ്രേ നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക
ഷാവോമി പാഡ് 6 ന്റെ ആറ് ജിബി റാം + 128 ജിബി പതിപ്പിന് 26999 രൂപയും എട്ട് ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 28999 രൂപയും ആണ് വില. ഷാവോമി പാഡ് 6 കീബോര്‍ഡിന് 4999 രൂപയാണ് വില. കവറിന് 1499 രൂപ വിലയുണ്ട്. രണ്ടാം തലമുറ സ്മാര്‍ട് പെന്നിന് 5999 രൂപയാണ് വില.
ആമസോണ്‍, മി.കോം ഷാവോമി റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഷാവോമി ടാബ് 6 ഉം അനുബന്ധ ഉപകരണങ്ങളും ജൂണ്‍ 21 മുതല്‍ വില്‍പനയ്‌ക്കെത്തും.