സി.പി.എമ്മിലെ ലോബി തകര്‍ക്കാന്‍ ശ്രമിക്കുന്നു: കെ. ഉണ്ണികൃഷ്ണന്‍

സി.പി.എമ്മിലെ ലോബി തകര്‍ക്കാന്‍ ശ്രമിക്കുന്നു: കെ. ഉണ്ണികൃഷ്ണന്‍

കോഴിക്കോട്: സി.പി.എമ്മിലെ ഒരു ലോബി തന്നെയും കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് മെമ്പര്‍ കെ.ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ 17 വര്‍ഷമായി താനും കുടുംബവും സി.പി.ഐ(എം)ന്റെ പ്രവര്‍ത്തകരാണ്. രണ്ട് തവണ പഞ്ചായത്ത് മെമ്പറായ തന്റെ ജനപിന്തുണയിലുള്ള അസൂയയില്‍ നിന്നാണ് കള്ളക്കേസില്‍ കുടുക്കി തന്നെ ഇല്ലാതാക്കാന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ ഇ.എന്‍ പ്രേമനാഥന്‍ (മാവൂര്‍), സുരേഷ് പുതുക്കുടി(കണ്ണിപറമ്പ്) എന്നിവര്‍ ശ്രമിക്കുന്നത്. തനിക്കെതിരേ സോഷ്യല്‍മീഡിയയിലടക്കം വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പിന്നോക്കക്കാരനായതിനാലാണ് തനിക്കിത്തരം പീഡനം ഏല്‍ക്കേണ്ടിവരുന്നത്. മാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാനും ഈ ലോക്കല്‍ സെക്രട്ടറിമാര്‍ ശ്രമിക്കുകയാണ്. താനിപ്പോള്‍ പാര്‍ട്ടിയംഗമല്ലെങ്കിലും ഭാര്യ സിജിത പാര്‍ട്ടിയംഗമാണ്. സി.പി.എമ്മിനെതിരല്ല തന്റെ പോരാട്ടമെന്നും സവര്‍ണ മേധാവിത്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരാണെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സിജിതയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *