മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. വിരാട് കോഹ്ലി കാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ടീമിലെ ലഭ്യമായ മികച്ച താരം രോഹിത് ശര്‍മയായിരുന്നുവെന്നും എപിഎല്ലിലെ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്തെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
”വിരാട് പോയ ശേഷം സിലക്ടര്‍മാര്‍ക്ക് ഒരു ക്യാപ്റ്റനെ ആവശ്യമായിരുന്നു. ആ സമയത്ത് രോഹിത് ശര്‍മയായിരുന്നു ഏറ്റവും മികച്ചത്. അഞ്ച് ഐപിഎല്‍ ട്രോഫികള്‍ സ്വന്തമാക്കിയ രോഹിത്, രാജ്യാന്തര തലത്തിലും മികച്ച പ്രകടനം നടത്തി.ഞാന്‍ രോഹിത് ശര്‍മയെ പൂര്‍ണമായി വിശ്വസിക്കുന്നു. രോഹിതും എം.എസ്. ധോണിയും അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഐപിഎല്‍ വിജയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഐപിഎല്‍ കിരീടം നേടുന്നത് ലോകകപ്പ് ജയിക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോകകപ്പില്‍ 45 മത്സരങ്ങള്‍ കൊണ്ട് സെമി ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഐപിഎല്ലില്‍ 14 മത്സരങ്ങള്‍ കളിച്ചാണ് പ്ലേ ഓഫിലെത്തുക. ഐപിഎല്‍ ചാംപ്യനാകണമെങ്കില്‍ 17 കളികള്‍ വേണ്ടിവരും. ഒരു ദേശീയ മാധ്യമത്തോടു ഗാംഗുലി പറഞ്ഞു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ പരാജയത്തെ തുടര്‍ന്ന് രോഹിത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. രോഹിത്തിന്റെ പല തീരുമാനങ്ങളും പിഴച്ചുവെന്നാണ് വിമര്‍ശനം.