രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തലശ്ശേരി: ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ദിനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പും രക്തദാന സേനാ രൂപീകരണവും നടത്തി. രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്‌കൂള്‍ സയന്‍സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് കെ.ടി.കെ പ്രദീപന്റെ അധ്യക്ഷതയില്‍ ഡോ: ഭാസ്‌കരന്‍ കാരായി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ മനോജ് കുമാര്‍, ഡോ: അഞ്ചു , പ്രിന്‍സിപ്പാള്‍ ശ്രീജ, ഹെഡ്മാസ്റ്റര്‍ പ്രദീപ് കിനാത്തി, എന്‍.ടി സ്മിത, പി. ഗിരീഷ് കുമാര്‍, രജീഷ്, അസിത, സായി സ്വരൂപ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *